വിഴിഞ്ഞത്ത് പോർട്ട് സിറ്റി; നിക്ഷേപത്തിനും തൊഴിലിനും പുതിയ കേന്ദ്രം
  • 29 Jun, 2026

വിഴിഞ്ഞത്ത് പോർട്ട് സിറ്റി; നിക്ഷേപത്തിനും തൊഴിലിനും പുതിയ കേന്ദ്രം

മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് ടെർമിനലിനെ കേന്ദ്രീകരിച്ച് ലോകോത്തര പോർട്ട് സിറ്റി വികസിപ്പിക്കും. തുറമുഖത്തെ ആസ്പദമാക്കി ലോജിസ്റ്റിക്സ്, വ്യവസായം, വ്യാപാരം, മാരിടൈം സേവനങ്ങൾ, അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള വികസന മാതൃകയാണ് സർക്കാർ നടപ്പാക്കുന്നത്.

റോഡ്, റെയിൽ, ഉൾനാടൻ ജലഗതാഗത ശൃംഖലകളുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കുന്നതിലൂടെ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കും. പദ്ധതിയിലൂടെ ദേശീയ-അന്തർദേശീയ നിക്ഷേപം ആകർഷിക്കപ്പെടുകയും ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ, വ്യവസായം, സേവനമേഖല എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കേരളത്തെ ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായും നീല സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായും ഉയർത്തുന്നതിൽ പോർട്ട് സിറ്റി വികസനം നിർണായക പങ്കുവഹിക്കും.