കേരള നോളജ് വാലി: ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും പുതിയ ആവാസവ്യവസ്ഥ
കേരള നോളജ് വാലി പദ്ധതിയുടെ ഭാഗമായി ഗവേഷണം, നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയെ സമന്വയിപ്പിച്ചുള്ള ലോകോത്തര വിജ്ഞാന-നവീകരണ ആവാസവ്യവസ്ഥ സംസ്ഥാനത്ത് രൂപീകരിക്കും. ഗവേഷണത്തെ വ്യവസായ വികസനത്തിനും തൊഴിൽസൃഷ്ടിക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യങ്ങൾ, വ്യവസായ-അക്കാദമിക് സഹകരണ ശൃംഖല എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും. ഗവേഷണ നേട്ടങ്ങളെ സ്റ്റാർട്ടപ്പുകളായും സാങ്കേതികവിദ്യകളായും വ്യവസായ സംരംഭങ്ങളായും മാറ്റുന്നതിനുള്ള സമഗ്ര പിന്തുണാ സംവിധാനം ഒരുക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ യുവ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും ആഗോള നിലവാരത്തിലുള്ള പഠന-ഗവേഷണ, സംരംഭകത്വ അവസരങ്ങൾ ലഭ്യമാകും. നിക്ഷേപം ആകർഷിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കേരള നോളജ് വാലി നിർണായക പങ്കുവഹിക്കും.
English
മലയാളം
29 Jun, 2026
29 Jun, 2026
29 Jun, 2026
29 Jun, 2026