വിഴിഞ്ഞം കേന്ദ്രീകരിച്ച് ആഗോള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്
മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് ടെർമിനലിനെ ആഗോള നിലവാരത്തിലുള്ള മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കും. തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ബാലരാമപുരം–വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതിയും വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിംഗ് റോഡും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കും.
ഗ്രീൻ ബങ്കറിംഗ് സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതിലൂടെ വൻ നിക്ഷേപവും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ദേശീയ-അന്തർദേശീയ സമുദ്രവ്യാപാര ശൃംഖലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായകമാകും.
English
മലയാളം
29 Jun, 2026
29 Jun, 2026
29 Jun, 2026
29 Jun, 2026