കേരള നോളജ് വാലിക്ക് തുടക്കം; ലോകോത്തര ഉന്നതവിദ്യാഭ്യാസത്തിന് ₹100 കോടി
കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയുടെ കേന്ദ്രമായി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ കേരള നോളജ് വാലി (Kerala Knowledge Valley) സ്ഥാപിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹100 കോടി ബജറ്റിൽ വകയിരുത്തി.
ലോകോത്തര സർവകലാശാലകൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), നൂതന അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയെ ഒരൊറ്റ വിജ്ഞാന ആവാസവ്യവസ്ഥയിൽ ഏകോപിപ്പിക്കുന്ന സമഗ്ര പദ്ധതിയാണിത്. ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഗവേഷണ സൗകര്യങ്ങളും കേരളത്തിൽ തന്നെ ലഭ്യമാക്കുകയും, മികച്ച വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകേണ്ട സാഹചര്യം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, വ്യവസായ-അക്കാദമിക് സഹകരണം എന്നിവയെ ശക്തിപ്പെടുത്തുന്ന കേരള നോളജ് വാലിയിലൂടെ സംസ്ഥാനത്ത് വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് ലഭിക്കും. കേരളത്തെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ കേന്ദ്രമായും ദീർഘകാലാടിസ്ഥാനത്തിൽ ഏഷ്യയിലെ പ്രധാന വിജ്ഞാന ഹബ്ബായും വളർത്തുന്നതിനുള്ള നിർണായക ചുവടുവയ്പായിരിക്കും ഈ പദ്ധതി.
English
മലയാളം
29 Jun, 2026
29 Jun, 2026
29 Jun, 2026
29 Jun, 2026