നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിന് മിഷൻ സമുദ്ര; ജലഗതാഗത ശൃംഖല ശക്തിപ്പെടുത്തും
മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനത്തെ നോൺ-മേജർ തുറമുഖങ്ങളുടെ വികസനത്തിനും ഏകീകൃത ജലഗതാഗത ശൃംഖലയുടെ വിപുലീകരണത്തിനും സർക്കാർ മുൻഗണന നൽകും. വിഴിഞ്ഞം–കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിനൊപ്പം, മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വിദ്യാഭ്യാസം, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര കേരള മാരിടൈം പോളിസി രൂപീകരിക്കും.
സംസ്ഥാനത്തെ പ്രധാനവും ചെറുതുമായ തുറമുഖങ്ങളെ ഉൾനാടൻ ജലപാതകളുമായി ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ഏകീകൃത ജലഗതാഗത ശൃംഖല വികസിപ്പിക്കും. ആദ്യഘട്ടത്തിൽ ചരക്ക് ഗതാഗതത്തിനും തുടർന്ന് യാത്രാസേവനങ്ങൾക്കും മുൻഗണന നൽകും. ഇതിലൂടെ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാകുകയും ഗതാഗതച്ചെലവ് കുറയുകയും ചെയ്യും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ തീരദേശ മേഖലകളിൽ പുതിയ നിക്ഷേപം ആകർഷിക്കപ്പെടുന്നതിനും തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, മത്സ്യബന്ധനം, അനുബന്ധ സേവനമേഖലകൾ എന്നിവയിൽ തൊഴിൽസാധ്യതകൾ വർധിക്കുന്നതിനും വഴിയൊരുങ്ങും. നീല സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തി തീരദേശ മേഖലകളുടെ സമഗ്ര വികസനത്തിനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മിഷൻ സമുദ്ര പുതിയ ഊർജം പകരും.
English
മലയാളം
29 Jun, 2026
29 Jun, 2026
29 Jun, 2026
29 Jun, 2026