പ്രധാന ഉള്ളടക്കത്തിലേക്ക് | |

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്

ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനും സേവനങ്ങൾക്കുമായി നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും.

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ കേരളത്തിന്റെ സമഗ്ര പോരാട്ടം
ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ കേരളത്തിന്റെ സമഗ്ര പോരാട്ടം

പദ്ധതിയുടെ വിശദരൂപം

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനും മയക്കുമരുന്ന് ശൃംഖലകളെ ശക്തമായി നേരിടുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര ലഹരിവിരുദ്ധ നടപടിയാണ് ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’.

2026 ജൂൺ 2ന് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ, ലഹരി വസ്തുക്കളുടെ വിതരണ ശൃംഖലകൾ കണ്ടെത്തി തകർക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ തടയുന്നതിനും ലക്ഷ്യമിടുന്നു. രഹസ്യാന്വേഷണം ശക്തിപ്പെടുത്തൽ, സാങ്കേതികവിദ്യയുടെ പ്രയോജനം, വിവിധ അന്വേഷണ ഏജൻസികളുടെ ഏകോപനം, പരിശോധനകളും നിയമനടപടികളും കാര്യക്ഷമമാക്കൽ എന്നിവ ദൗത്യത്തിന്റെ പ്രധാന ഘടകങ്ങളാണ്.

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ നിയമനടപടികൾക്കൊപ്പം ബോധവൽക്കരണം, പ്രതിരോധം, പുനരധിവാസം എന്നിവയ്ക്കും ഊന്നൽ നൽകും.

കേരളത്തെ സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സർക്കാർ, പൊലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ മേഖല, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപിത പങ്കാളിത്തത്തോടെയാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.

"ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് — സുരക്ഷിതമായ കേരളത്തിനായി ശക്തമായ നടപടി."

പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ

പദ്ധതിയുമായി ബന്ധപ്പെട്ട തത്സമയ വാർത്തകളും അറിയിപ്പുകളും.

ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും നിലവിൽ ലഭ്യമല്ല.