കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്
ഫ്ലാഗ്ഷിപ്പ് പദ്ധതികൾ
സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനും സേവനങ്ങൾക്കുമായി നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും.
പ്രിയദർശിനി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര
പദ്ധതിയുടെ വിശദരൂപം
തിരുവനന്തപുരം: സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കുന്നതിനും അവരുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രധാന ജനക്ഷേമ പദ്ധതിയാണ് 'പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി'.
2026 ജൂൺ 15ന് പദ്ധതി നിലവിൽ വന്നു. കെ.എസ്.ആർ.ടി.സിയുടെ സാധാരണ സർവീസ് ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിക്കായി പ്രത്യേക കാർഡോ സർട്ടിഫിക്കറ്റോ ആവശ്യമായിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുഗതാഗത ചെലവ് കുറയ്ക്കുന്നതിലൂടെ സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യം വർധിപ്പിക്കുകയും വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലേക്കുള്ള അവരുടെ പ്രവേശനം കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാമൂഹിക പങ്കാളിത്തത്തിനും പ്രോത്സാഹനം നൽകുന്നതിനൊപ്പം ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൂടുതൽ ഉൾക്കൊള്ളുന്ന പൊതുഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുന്നു.
"സുരക്ഷിത യാത്ര, കൂടുതൽ അവസരങ്ങൾ — സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പുതിയ ചുവടുവെപ്പ്."
പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ
പദ്ധതിയുമായി ബന്ധപ്പെട്ട തത്സമയ വാർത്തകളും അറിയിപ്പുകളും.
ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഒന്നും നിലവിൽ ലഭ്യമല്ല.
English
മലയാളം