പ്രധാന ഉള്ളടക്കത്തിലേക്ക് | |

കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്

ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനും സേവനങ്ങൾക്കുമായി നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും.

കേരള നോളജ് വാലി
ഫ്ലാഗ്ഷിപ്പ് പദ്ധതികൾ

കേരള നോളജ് വാലി

പദ്ധതിയുടെ വിശദരൂപം

വിജ്ഞാന സമ്പദ്‌വ്യവസ്ഥയും ഉന്നത വിദ്യാഭ്യാസവും

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻനിര വിദേശ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിയമപരവും നയപരവുമായ മാറ്റങ്ങൾ നടപ്പാക്കും.

ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ശാക്തീകരണത്തിനുമായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ പിപിപി (PPP) മാതൃകയിൽ ആരംഭിക്കും. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള നോളജ് വാലി
•    കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കും 
•    വിദേശ സർവകലാശാലകളെ ആകർഷിക്കും 
•    ₹100 കോടി 


പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ

പദ്ധതിയുമായി ബന്ധപ്പെട്ട തത്സമയ വാർത്തകളും അറിയിപ്പുകളും.

കേരള നോളജ് വാലിക്ക് തുടക്കം; ലോകോത്തര ഉന്നതവിദ്യാഭ്യാസത്തിന് ₹100 കോടി
29 Jun 2026
കേരള നോളജ് വാലിക്ക് തുടക്കം; ലോകോത്തര ഉന്നതവിദ്യാഭ്യാസത്തിന് ₹100 കോടി

കേരളത്തെ ആഗോള നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ഗവേഷണം, നവീകരണം എന്നിവയുടെ കേന്ദ്രമായി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ കേരള നോളജ് വാലി (Kerala Knowledge Valley) സ്ഥാപിക്കും. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹100 കോടി ബജറ്റിൽ വകയിരുത്തി.ലോകോത്തര സർവകലാശാലകൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), നൂതന അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയെ ഒരൊറ്റ വിജ്ഞാന ആവാസവ്യവസ്ഥയിൽ ഏകോപിപ്പിക്കുന്ന സമഗ്ര പദ്ധതിയാണിത്. ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഗവേഷണ സൗകര്യങ്ങളും കേരളത്തിൽ തന്നെ ലഭ്യമാക്കുകയും, മികച്ച വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകേണ്ട സാഹചര്യം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, വ്യവസായ-അക്കാദമിക് സഹകരണം എന്നിവയെ ശക്തിപ്പെടുത്തുന്ന കേരള നോളജ് വാലിയിലൂടെ സംസ്ഥാനത്ത് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് ലഭിക്കും. കേരളത്തെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ കേന്ദ്രമായും ദീർഘകാലാടിസ്ഥാനത്തിൽ ഏഷ്യയിലെ പ്രധാന വിജ്ഞാന ഹബ്ബായും വളർത്തുന്നതിനുള്ള നിർണായക ചുവടുവയ്പായിരിക്കും ഈ പദ്ധതി.

കേരള നോളജ് വാലി: ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും പുതിയ ആവാസവ്യവസ്ഥ
29 Jun 2026
കേരള നോളജ് വാലി: ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും പുതിയ ആവാസവ്യവസ്ഥ

കേരള നോളജ് വാലി പദ്ധതിയുടെ ഭാഗമായി ഗവേഷണം, നവീകരണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയെ സമന്വയിപ്പിച്ചുള്ള ലോകോത്തര വിജ്ഞാന-നവീകരണ ആവാസവ്യവസ്ഥ സംസ്ഥാനത്ത് രൂപീകരിക്കും. ഗവേഷണത്തെ വ്യവസായ വികസനത്തിനും തൊഴിൽസൃഷ്ടിക്കും സാമ്പത്തിക വളർച്ചയ്ക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence), സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സൗകര്യങ്ങൾ, വ്യവസായ-അക്കാദമിക് സഹകരണ ശൃംഖല എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും. ഗവേഷണ നേട്ടങ്ങളെ സ്റ്റാർട്ടപ്പുകളായും സാങ്കേതികവിദ്യകളായും വ്യവസായ സംരംഭങ്ങളായും മാറ്റുന്നതിനുള്ള സമഗ്ര പിന്തുണാ സംവിധാനം ഒരുക്കും.പദ്ധതി യാഥാർഥ്യമാകുന്നതോടെ യുവ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും ആഗോള നിലവാരത്തിലുള്ള പഠന-ഗവേഷണ, സംരംഭകത്വ അവസരങ്ങൾ ലഭ്യമാകും. നിക്ഷേപം ആകർഷിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കേരള നോളജ് വാലി നിർണായക പങ്കുവഹിക്കും.