കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്
ഫ്ലാഗ്ഷിപ്പ് പദ്ധതികൾ
സംസ്ഥാനത്തുടനീളമുള്ള ജനങ്ങളുടെ ക്ഷേമത്തിനും സേവനങ്ങൾക്കുമായി നടപ്പിലാക്കുന്ന പദ്ധതികളും പരിപാടികളും.
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി
പദ്ധതിയുടെ വിശദരൂപം
വിജ്ഞാന സമ്പദ്വ്യവസ്ഥയും ഉന്നത വിദ്യാഭ്യാസവും
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻനിര വിദേശ സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നിയമപരവും നയപരവുമായ മാറ്റങ്ങൾ നടപ്പാക്കും.
ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ശാക്തീകരണത്തിനുമായി വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ, കേരള സ്കൂൾ ഓഫ് പ്ലാനിങ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ പിപിപി (PPP) മാതൃകയിൽ ആരംഭിക്കും. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി
• ആദിവാസി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രാധാന്യം
• ₹50 കോടി
പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകൾ
പദ്ധതിയുമായി ബന്ധപ്പെട്ട തത്സമയ വാർത്തകളും അറിയിപ്പുകളും.
വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് തുടക്കം; തദ്ദേശീയ വിജ്ഞാനത്തിന് ആഗോള വേദി
ആദിവാസി സമൂഹങ്ങളുടെ തനത് സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാന സമ്പത്തും സംരക്ഷിച്ച് ആധുനിക വിദ്യാഭ്യാസവും ഗവേഷണവുമായി സമന്വയിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ₹50 കോടി ബജറ്റിൽ വകയിരുത്തി.തദ്ദേശീയ പഠനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, നൈപുണ്യ വികസനം, ആദിവാസി സംരംഭകത്വം എന്നിവയിൽ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പഠന-ഗവേഷണ കേന്ദ്രമായാണ് സ്ഥാപനം വികസിപ്പിക്കുക. ആദിവാസി സമൂഹങ്ങളുടെ പാരമ്പര്യ വിജ്ഞാനത്തെ സംരക്ഷിക്കുന്നതിനൊപ്പം അതിനെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഉപജീവനം, സംരംഭകത്വം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്ര വികസന മാതൃകയും പദ്ധതി മുന്നോട്ടുവയ്ക്കുന്നു.പദ്ധതി യാഥാർഥ്യമാകുന്നതോടെ ആദിവാസി യുവാക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, ഗവേഷണം, തൊഴിൽ, സ്വയംതൊഴിൽ എന്നിവയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. തദ്ദേശീയ വിജ്ഞാനത്തെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ കേരള വികസനത്തിന് പുതിയ അടിത്തറ ഒരുക്കുന്നതിനും ഈ സംരംഭം നിർണായകമാകും.
English
മലയാളം