വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് തുടക്കം; തദ്ദേശീയ വിജ്ഞാനത്തിന് ആഗോള വേദി
  • 29 Jun, 2026

വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് തുടക്കം; തദ്ദേശീയ വിജ്ഞാനത്തിന് ആഗോള വേദി

ആദിവാസി സമൂഹങ്ങളുടെ തനത് സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാന സമ്പത്തും സംരക്ഷിച്ച് ആധുനിക വിദ്യാഭ്യാസവും ഗവേഷണവുമായി സമന്വയിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വയനാട് ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ₹50 കോടി ബജറ്റിൽ വകയിരുത്തി.

തദ്ദേശീയ പഠനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, നൈപുണ്യ വികസനം, ആദിവാസി സംരംഭകത്വം എന്നിവയിൽ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പഠന-ഗവേഷണ കേന്ദ്രമായാണ് സ്ഥാപനം വികസിപ്പിക്കുക. ആദിവാസി സമൂഹങ്ങളുടെ പാരമ്പര്യ വിജ്ഞാനത്തെ സംരക്ഷിക്കുന്നതിനൊപ്പം അതിനെ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഉപജീവനം, സംരംഭകത്വം എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്ര വികസന മാതൃകയും പദ്ധതി മുന്നോട്ടുവയ്ക്കുന്നു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ആദിവാസി യുവാക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, ഗവേഷണം, തൊഴിൽ, സ്വയംതൊഴിൽ എന്നിവയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാകും. തദ്ദേശീയ വിജ്ഞാനത്തെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ കേരള വികസനത്തിന് പുതിയ അടിത്തറ ഒരുക്കുന്നതിനും ഈ സംരംഭം നിർണായകമാകും.